വധേരയ്‌ക്കെതിരേ സിബിഐ അന്വേഷണം വേണമെന്നു ബിജെപി

13 March 2013
കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര ആരോപണവിധേയനായ ഭൂമിയിടപാടുകളെക്കുറിച്ചു കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നു ബിജെപി.ഈ വിഷയത്തിന്റെ പേരില്‍ പാര്‍ലമെന്റ് നടപടികള്‍ ബിജെപി അംഗങ്ങള്‍ തടസപ്പെടുത്തുകയും ചെയ്തു. രാജസ്ഥാനില്‍ സൗരോര്‍ജ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കാന്‍ പൊതുമേഖലയും സ്വകാര്യമേഖലയും സഹകരിച്ചു നടപ്പാക്കിയ പദ്ധതിയിലൂടെ വധേര അനധികൃതമായി ഭൂമി സമ്പാദിച്ചുവെന്നാണ് ആരോപണം.