ഇറ്റലിയുടെ കത്ത് പരിശോധിച്ച ശേഷം പ്രതികരണം: സല്‍മാന്‍ ഖുര്‍ഷിദ്

single-img
12 March 2013

Salman-Khurshid_2ഇന്ത്യ വിട്ടുപോയ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കില്ലെന്ന ഇറ്റലിയുടെ നിലപാടിനെക്കുറിച്ച് അവരുടെ കത്ത് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. കഴിഞ്ഞ തവണ നാവികര്‍ നാട്ടില്‍ പോയി തിരികെ വന്നതാണെന്നും ഇറ്റലിയുടെ കത്തില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്ന് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.