പരാമര്‍ശങ്ങളിലുറച്ച് സുധാകരന്
സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്ക്കുന്നതായി കെ.സുധാകരന് എം.പി. പ്രസ്താവന പിന്‍വലിക്കില്ലെന്നു പറഞ്ഞ സുധാകരന് താന്‍ പറഞ്ഞതില്‍ നിന്നും ചില കാര്യങ്ങള്സ മാത്രം അടര്‍ത്തി മാറ്റി വാവാദം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചു. തന്റെ പരാമര്‍ശങ്ങളെ എതിര്‍ക്കുന്നവര്‍ കുരുടന് ആനയെക്കണ്ടതു പോലെയാണെന്നും സുധാകരന് പറഞ്ഞു. തനിയ്ക്ക് ശരിയെന്നു തോന്നുന്നത് എവിടെയും തുറന്നു പറയാന്‍ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും കെ.സുധാകരന് പറഞ്ഞു.
സൂര്യനെല്ലി ക്കേസിലെ ഇരയായ പെണ്‍കുട്ടി വേശ്യാവൃത്തി നടത്തി പണവും മറ്റു പാരിതോഷികങ്ങളും വാങ്ങിയ ശേഷം നാണമില്ലാതെ പീഡന കഥകളും പറഞ്ഞു നടക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം മസ്കറ്റില്‍വച്ച് കെ.സുധാകരന് പറഞ്ഞത്.
കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പുതിയ നിയമത്തെയും കെ.സുധാകരന് തള്ളിപ്പറഞ്ഞു.