കോല്‍ക്കത്ത സന്ദര്‍ശനം മമത തടഞ്ഞുവെന്നു റുഷ്ദി

single-img
2 February 2013

Salman_Rushdie_in_New_York_City_2008_croppedപശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ കോല്‍ക്കത്ത സന്ദര്‍ശനം തടഞ്ഞുവെന്ന് വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. കോല്‍ക്കത്തയിലെത്തിയാല്‍ അടുത്ത വിമാനത്തില്‍ കെട്ടുകെട്ടിക്കാന്‍ മമത പോലീസിനു നിര്‍ദേശം നല്കിയിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. റുഷ്ദിയുടെ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ എന്ന നോവലിനെ ആധാരമാക്കി ദീപ മേത്ത സംവിധാനം ചെയ്ത എന്ന സിനിമയുടെ പ്രചാരണത്തിനായിരുന്നു റുഷ്ദി ബുധനാഴ്ച കോല്‍ക്കത്തയില്‍ എത്താനിരുന്നത്. കോല്‍ക്കത്ത ലിറ്റററി മീറ്റിനോടനുബന്ധിച്ചായിരുന്നു ഇതു സംഘടിപ്പിച്ചിരുന്നത്.തന്റെ യാത്രപരിപാടികളുടെ മുഴുവന്‍ വിശദാംശവും പോലീസ് മാധ്യമങ്ങള്‍ക്കു നല്കിയെന്നും മുസ്‌ലിംകളെ പ്രതിഷേധത്തിനു പ്രോത്സാഹിപ്പിച്ചെന്നും റുഷ്ദി കുറ്റപ്പെടുത്തി.