ഏഴാമതും കോഴിക്കോട്‌

single-img
20 January 2013

സ്വര്‍ണ്ണക്കപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം ഇത്തവണയും കോഴിക്കോടിന്റെ കൗമാര താരകങ്ങള്‍ക്ക്‌ സ്വന്തം.മലപ്പുറത്തെ ഉത്സവലഹരിയിലാറാടിച്ച 53 ാമത്‌ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വേദിയിലും കഴിഞ്ഞ ആറു വര്‍ഷത്തെയും ചാമ്പ്യന്മാര്‍ തന്നെ വിജയികളായി. ഇത്തവണ 912 പോയിന്റോടെയാണ്‌ കലാകിരിടം കോഴിക്കോട്‌ കൊണ്ടുപോയത്‌. രണ്ടാമതെത്തിയ തൃശ്ശൂരിന്‌ 900 പോയിന്റ്‌ ലഭിച്ചു. മലപ്പുറം 881 പോയിന്റുമായി മൂന്നാമതും പാലക്കാട്‌ 870 പോയിന്റുമായി നാലാം സ്ഥാനത്തുമെത്തി.867 പോയിന്റുള്ള കണ്ണൂരാണ്‌ അഞ്ചാമത്‌.

ഹയര്‍സെക്കന്റി വിഭാഗത്തില്‍ 498 പോയിന്റുമായി കോഴിക്കോട്‌ ഒന്നാമതെത്തിയപ്പോള്‍ 486 പോയിന്റുമായി തൃശ്ശൂര്‍ രണ്ടാമതെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 414 പോയിന്റു വീതം നേടി കോഴിക്കോടും തൃശ്ശൂരും ഒന്നാം സ്ഥാനം പങ്കിട്ടു. ഈ വിഭാഗത്തില്‍ 404 പോയിന്റു നേടിയ പാലക്കാട്‌ രണ്ടാമതെത്തി.