കഴക്കൂട്ടത്ത് ഗെയിംസ് വില്ലേജ്

single-img
18 January 2013

 കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസിനായി കഴക്കൂട്ടത്ത് മുപ്പതേക്കറില്‍ ഗെയിംസ് വില്ലേജ് നിര്‍മ്മിക്കും. നിര്‍മ്മാണം പുരോഗമിക്കുന്ന കാര്യവട്ടം സ്‌റ്റേഡിയത്തിനു സമീപം അനുവദിച്ചു കിട്ടിയ സ്ഥലത്താണ് ഹരിത ഗെയിംസ് വില്ലേജ് സ്ഥാപിക്കുന്നതെന്ന് മന്ത്രി ഗണേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണം മാര്‍ച്ചില്‍ തുടങ്ങും. മുന്‍കൂട്ടി നിര്‍മ്മിക്കുന്ന കെട്ടിട സാമഗ്രികള്‍ വില്ലേജിനായുള്ള സ്ഥലത്ത് കൊണ്ടു വന്ന് കൂട്ടിയോജിപ്പിക്കുന്ന പ്രീ ഫാബ്രിക്കേറ്റഡ് രീതിയിലാണ് നിര്‍മ്മാണം നടക്കുക. മൂന്നു മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകും. അറുപതി കോടിയാണ് വില്ലേജ് ഒരുക്കുന്നതിന് ചെലവാക്കുക. നാലുലക്ഷം ചതുരശ്ര അടിയില്‍ അയ്യായിരത്തോളം പേര്‍ക്ക്് താമസിക്കാനും പരിശീലനം നടത്താനുമുള്ള സൗകര്യങ്ങള്‍ ഗെയിംസ് വില്ലേജില്‍ ഒരുക്കും. 2014 ആദ്യം തന്നെ ദേശീയ ഗെയിംസ് നടത്തുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.