ലാലേട്ടനും ഇളയദളപതിയും ഒരുമിക്കുന്നു
10 January 2013
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഇളയദളപതി വിജയും ഒരുമിക്കുന്നതു കാണാന്‍ ഇനി അധികം കാത്തിരിക്കേണ്ട. ഇരുവരും ഒന്നിച്ചഭിനയിക്കുന്നു എന്ന വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നു കഴിഞ്ഞു. പ്രമുഖ നിര്‍മ്മാതാവ് ആര്.ബി. ചൗധരിയുടെ സൂപ്പര്‍ ഗുഡ്സ് ഫിലിംസ് ഒരുക്കുന്ന ‘ ജില്ല’ യിലാണ് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചെത്തുന്നത്. നിരവധി ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള നേസന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികയായി കാജല്‍ അഗര്‍വാള്‍ ആകും എത്തുക. ഇമ്മന്റേതാണ് ‘ ജില്ല’ യുടെ സംഗീതം. മറ്റു താരങ്ങളെക്കുറിച്ച് സ്ഥിരീകരണം വന്നിട്ടില്ല. നിലവില്‍ സംവിധായകന് എ.എല്‍. വിജയിന്റെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിക്കിലാണ് വിജയ്. ആ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ‘ ജില്ല’യുടെ ചിത്രീകരണം ആരംഭിക്കും.