ജീവനക്കാര്‍ ദുഖിക്കേണ്ടി വരും
7 January 2013
പങ്കാളിത്ത പെന്‍ഷനെ എതിര്‍ത്തു കൊണ്ട് സമരം നടത്താന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ദുഖിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റു സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പെന്ഷന് പദ്ധതിയെ കേരളത്തില്‍ എതിര്‍ക്കുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സമരത്തെ അവഗണിച്ച് ജോലിയ്ക്കെത്ുന്ന ജീവനെക്കാരെ തടഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതലാണ് തുടങ്ങുന്നത്. സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസണ് പ്രഖ്യാപിച്ചു കഴിഞ്ഞു.