ഡല്‍ഹി കൂട്ടമാനഭംഗം : പ്രതികള്‍ കോടതിയില്‍

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ അഞ്ച് പ്രതികളെ കോടതിയില്‍ എത്തിച്ചു. സാകേത് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
മുഖ്യപ്രതിയായ ബസ് ഡ്രൈവര്‍ രാം സിങ്. സഹോദരന്‍ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവര്‍ക്കെതിരെ കൊലപാതകം, കൂട്ടമാനഭംഗം, കൊലപാതക ശ്രമം, അസ്വാഭിക കുറ്റകൃത്യങ്ങള്‍, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍,തെളിവുനശിപ്പിക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. ആറാം പ്രതി അക്ഷയ് താക്കൂര്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്ന് ജുവനൈല്‍ കോടതിയിലാണ് ഹാജരാക്കുക.
പവന്‍ ഗുപ്തയും വിനയ് ശര്‍മയും മാപ്പ് സാക്ഷികളാകാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് ലീഗല്‍ എയ്ഡ് കൗണ്‍സിലിന്റെ സഹായം വേണ്ടെന്നും അറിയിച്ചിട്ടുണ്ട്. രാം സിങും മുകേഷ് സിങും നിയമ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.സാകേത് കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2500 അഭിഭാഷകര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.