ഡല്‍ഹി കൂട്ടമാനഭംഗം : അഭിഭാഷകനെ തടഞ്ഞു

single-img
7 January 2013

saket courtകൂട്ടമാനഭംഗക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ തടഞ്ഞു. ഒരു സംഘം അഭിഭാഷകരാണ് പ്രതിഭാഗം വക്കീലിനെ തടഞ്ഞത്. ഇത് കോടതിയില്‍ ബഹളത്തിന് കാരണമായി.

ഡല്‍ഹി സാകേത് മെട്രോപൊളിറ്റന്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസ് പരിഗണിയ്ക്കുന്ന മജിസ്‌ട്രേറ്റ് ജ്യോതി ക്ലേറിന്റെ ഉത്തരവ് പ്രകാരം അഞ്ച് പ്രതികളെയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കനത്ത സുരക്ഷയിലാണ് ഇവരെ എത്തിച്ചത്.