രണ്ടാം ഏകദിനം ; ഇന്ത്യയ്ക്ക് ടോസ് , ആദ്യം ഫീല്‍ഡിങ്ങ്

single-img
3 January 2013

2013_1$img_2013154796-llകൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു. ഫോമിലല്ലാത്ത ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയ്ക്ക് പകരം ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയതാണ് ഏക മാറ്റം. പരിക്കിനെ തുടര്‍ന്ന് വിട്ടു നില്‍ക്കുമെന്ന് ഭയന്ന വിരാട് കോലി കളിക്കുമെന്ന് ക്യാപറ്റന്‍ അറിയിച്ചു. ഇന്ത്യയ്‌ക്കെതിരെ ആധ്യ ഏകദിനത്തില്‍ വിജയിച്ച ടീമില്‍ മാറ്റമില്ലാതെയാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്.

കഴിഞ്ഞ രാത്രിയില്‍ പെയ്ത മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് ആദ്യം ബൗളിങ് തെരഞ്ഞെടുക്കാന്‍ ധോണിയെ പ്രേരിപ്പിച്ചതെന്നാണ് നിരീക്ഷണം. ഇതേ അവസ്ഥയില്‍ ചെന്നൈയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 29/5 എന്ന നിലയില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ചെന്നൈയെക്കാള്‍ മെച്ചപ്പെട്ട വിക്കറ്റാണ് ഈഡനിലേതെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് പറഞ്ഞു.

ടീം : ഇന്ത്യ – ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, വിരാട് കോലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന, എം.എസ്.ധോണി (ക്യാപ്റ്റന്‍&വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ, അശോക് ഡിന്‍ഡ
പാകിസ്ഥാന്‍ – മുഹമ്മദ് ഹഫീസ്, നാസിര്‍ ജംഷേദ്, അസര്‍ അലി, യൂനിസ് ഖാന്‍, മിസ്ബ ഉള്‍ ഹഖ് (ക്യാപ്റ്റന്‍), ഷൊയബ് മാലിക്, കമ്രാന്‍ അക്മല്‍ (വിക്കറ്റ് കീപ്പര്‍), ജുനൈദ് ഖാന്‍, ഉമര്‍ ഗുല്‍, സയിദ് അജ്മല്‍, മുഹമ്മദ് ഇര്‍ഫാന്‍