തൃശൂരില്‍ ഐ വിഭാഗം സമാന്തര ഡിസിസി രൂപീകരിച്ചു

single-img
26 December 2012

thrissur-mapകെപിസിസി പുനസംഘടനയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ് പദവി എ വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഐ വിഭാഗം സമാന്തര കമ്മിറ്റി രൂപീകരിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് എം.പി.ഭാസ്‌കരന്‍ നായര്‍ അധ്യക്ഷനായാണ് സമാന്തര കമ്മിറ്റി.

ഡിസിസി പ്രസിഡന്റ് സ്ഥാനം ഐ വിഭാഗത്തിന് നല്‍കിയില്ലെങ്കില്‍ കൂട്ടരാജിയെന്ന് എംഎല്‍എമാര്‍ അടക്കമുള്ള നേതാക്കള്‍ പ്രഖ്യാപിച്ചു. ബ്ലോക്ക്, മണ്ഡലം, ഡിസിസി, കെപിസിസി ഭാരവാഹികള്‍ രാജിവയ്ക്കും. എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.പി.വിന്‍സെന്റ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

എംപിമാര്‍ക്ക് പങ്കുവയ്ക്കാനുള്ളതല്ല ഡിസിസി. പ്രസിഡന്റ് സ്ഥാനങ്ങളെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. പി.സി.ചാക്കോ എംപിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. യോഗത്തിന് മുന്‍പ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പി.സി.ചാക്കോയുടെ കോലം കത്തിച്ചു.