ഏകദിന ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ വിരമിച്ചു

single-img
23 December 2012

Sachin Tendulkar - 1ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. താന്‍ വിരമിക്കുകയാണെന്ന്‌ കാട്ടിയുള്ള കത്ത്‌ സച്ചിന്‍ ബി.സി.സി.ഐ.ക്ക്‌ കൈമാറി. രാജ്യത്തിന്‌ വേണ്ടി ഇതുവരെ കളിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും യുവതാരങ്ങള്‍ക്ക്‌ വേണ്ടി വഴിമാറേണ്ടസമയമായെന്നും സച്ചിന്‍ കത്തില്‍ പറയുന്നു. 463 ഏകദിനമത്സരങ്ങളില്‍ നിന്നായി 18,426 റണ്‍സാണ്‌ സച്ചിന്‍ നേടിയെടുത്തത്‌. 49 സെഞ്ച്വിറിയും 96 അര്‍ധ സെഞ്ച്വറിയും നേടി. 154 വിക്കറ്റുകളും സ്വന്തം പേരില്‍ കുറിക്കാന്‍ സച്ചിന്‌ സാധിച്ചു.