വിവാദ പ്രസംഗം : സുധാകരനെതിരെ അന്വേഷണമില്ല

single-img
22 December 2012

K Sudhakaran - 1കൊട്ടാരക്കരയില്‍ കെ. സുധാകരന്‍ നടത്തിയ വിവാദ പ്രസംഗത്തിലെ പരാമര്‍ശത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യമില്ലെന്ന വിജിലന്‍സിന്റെ വാദം കോടതി അംഗീകരിച്ചു. പ്രത്യേക വിജിലന്‍സ്‌ കോടതി ജഡ്‌ജി എസ്‌. മോഹന്‍ദാസിന്റേതാണ്‌ ഉത്തരവ്‌. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപ്പിള്ളക്ക്‌ കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു സുധാകരന്‍ വിവാദപ്രസംഗം നടത്തിയത്‌. ഹൈക്കോടതി റദ്ദ്‌ ചെയ്‌ത ബാര്‍ലൈസന്‍സ്‌ പുന: സ്ഥാപിക്കാന്‍ സുപ്രീം കോടതി ജഡ്‌ജിമാര്‍ കൈക്കൂലിവാങ്ങുന്നത്‌ താന്‍ നേരില്‍ കണ്ടെന്നായിരുന്നു പരാമര്‍ശം.