സൈന വിവാദം: നിയമ നിര്‍മ്മാണത്തിനു സാധ്യത

single-img
21 December 2012

കെ എല്‍ ഗാര്‍ഗ് – സയിദ് മോഡി അന്തര്‍ദേശീയ ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പിന് വിവാദ തുടക്കം. വനിതകളില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ കാല്‍മുട്ടിലെ പരുക്കിനെത്തുടര്‍ന്ന് പിന്മാറിയതാണ് ടൂര്‍ണമെന്‍റ് വിവാദമായത്.ആദ്യ റൗണ്ടില്‍ മാച്ച് പോയിന്‍റില്‍വച്ചായിരുന്നു പരുക്കുണ്ടെന്നറിയിച്ച് സൈനയുടെ പിന്മാറ്റം. എന്നാല്‍, മത്സരം തുടങ്ങും മുന്‍പു തന്നെ സൈന മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തു എന്നാണ് ആരോപണമുയര്‍ന്നത്.

ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നും, സംഘാടകരുടെ നിര്‍ബന്ധം മൂലമാണ് എത്തിയതെന്നും സൈന പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വിവാദമായിരുന്നു.ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച യോഗം ചേരുന്നത്.സീനിയര്‍ നാഷണല്‍സിനു ശേഷം കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം ബായ് പുറപ്പെടുവിച്ചിരുന്നു. ഇതു കൂടുതല്‍ ശക്തമായി നടപ്പാക്കാനാണ് ധാരണ.