എഡിറ്റര്‍മാരെ അറസ്റ്റ് ചെയ്തതു നിയമവിരുദ്ധമെന്നു സീ ന്യൂസ്

single-img
29 November 2012

വാര്‍ത്ത മൂടിവയ്ക്കാന്‍ പണം ആവശ്യപ്പെട്ടുവെന്ന കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാലിന്റെ പരാതിയുടെ പേരില്‍ സീ ന്യൂസ് എഡിറ്റര്‍മാരെ അറസ്റ്റു ചെയ്ത നടപടി നിയമവിരുദ്ധമെന്നു സീ ന്യൂസ് സിഇഒ അലോക് അഗര്‍വാള്‍. ജിന്‍ഡാലിനോടു കോഴ ആവശ്യപ്പെട്ട കേസിലെ അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിച്ചിട്ടും അറസ്റ്റുണ്ടായതു രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നും അലോക് അഗര്‍വാള്‍ ആരോപിച്ചു. അഴിമതി മൂടിവയ്ക്കാന്‍ കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാല്‍ പണം വാഗ്ദാനം ചെയ്ത വാര്‍ത്ത പുറത്തു കൊണ്ടുവരുകയാണു ചെയ്തത്. കോണ്‍ഗ്രസ്, ബിജെപി നേതാക്കളായ ദിഗ്‌വിജയ് സിംഗും രമണ്‍ സിംഗും അര്‍ജുന്‍ മുണെ്ടയും വാര്‍ത്ത പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടതായും അഗര്‍വാള്‍ ആരോപിച്ചു.