ബിഹാര്‍- സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍

single-img
29 November 2012

അടുത്ത മാര്‍ച്ച് 31ന് അവസാനിക്കുന്ന പതിനൊന്നാം പദ്ധതിയില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന സംസ്ഥാനങ്ങളുടെ നിരയില്‍ ബിഹാര്‍ മുന്നിലെത്തി. ഏറ്റവും പിന്നോക്ക, പ്രശ്‌നബാധിത സംസ്ഥാനമെന്ന മോശം പ്രതിഛായയില്‍ നിന്നു സംസ്ഥാനം പുറത്തുകടന്നുവരുന്നതിന്റെ ഭാഗമായിരിക്കുകയാണ് ഈ വളര്‍ച്ചാനിരക്ക്. 2007 മുതല്‍ 2012 വരെയുള്ള പദ്ധതിക്കാലയളവില്‍ സംസ്ഥാനം 21.9% വളര്‍ച്ച നേടി. സംസ്ഥാനങ്ങളുടെ ധനസ്ഥിതി സംബന്ധിച്ച് ആസൂത്രണ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണിക്കാര്യം. ബിഹാറിനെ അപേക്ഷിച്ചു വളരെ ചെറിയ സംസ്ഥാനങ്ങളായ സിക്കിം, ഗോവ എന്നിവയാണ് മുന്നിലുള്ളത്.