രാംജെത്മലാനിയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

single-img
25 November 2012

മുതിര്‍ന്ന ബിജെപി നേതാവും അഭിഭാഷകനും രാജ്യസഭാ എംപിയുമായി രാംജെത്മലാനിയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. സിബിഐ മേധാവി നിയമനകാര്യത്തില്‍ പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് നടപടി. നേരത്തെ ബിജെപി അധ്യക്ഷനായി നിതിന്‍ ഗഡ്ക്കരിയെ വീണ്ടും നിയമിക്കുന്നതിനെതിരേ രാംജെത്മലാനി പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് സിബിഐ മേധാവി നിയമനത്തെ എതിര്‍ത്ത പാര്‍ട്ടി നിലപാടിനെതിരേ അദ്ദേഹം പരസ്യമായി രംഗത്ത് വന്നത്. രാംജെത്മലാനിയുടെ പാര്‍ട്ടി അംഗത്വവും റദ്ദാക്കിയിട്ടുണ്ട്. ജത്മലാനിയുടെ നിലപാട് കോണ്‍ഗ്രസിനെ സഹായിക്കുന്നതാണെന്ന് വിലയിരുത്തിയാണ് നടപടി.