ദുബായിൽ വന്‍ തീപിടിത്തം

single-img
19 November 2012

ദുബായിലെ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. ജുമൈറ ലേക്ക് ടവേഴ്‌സ് ജില്ലയിലെ ടംവീന്‍ ടവറില്‍ വെളുപ്പിന് രണ്ടു മണിക്കാണ് അഗ്‌നിബാധ ഉണ്ടായത്. 34 നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലാണ് തീ പിടിച്ചത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ശ്വാസതടസം നേരിട്ട ചിലര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ആര്‍ക്കെങ്കിലും പരിക്കേറ്റതായും റിപ്പോര്‍ട്ടില്ല.