യുഎഇയില് രണ്ടുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

single-img
14 November 2012

അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം വിട്ട് പോകാനോ വിസാ ക്രമീകരണം നടത്താനോ വേണ്ടി രണ്ട് മാസത്തെ പൊതുമാപ്പ് അനുവദിച്ചു.രാജ്യം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴ ചുമത്തുകയില്ല.അനധികൃത താമസക്കാര്‍ ഡിസംബര്‍ ആദ്യ വാരം തന്നെ താമസ -കുടിയേറ്റ വകുപ്പില്‍ ഹാജരാകണം. യാത്രാരേഖകള്‍ ഇല്ലാത്തവര്‍ അതാത് നയതന്ത്ര കാര്യാലയങ്ങളില്‍ നിന്ന് ഔട്ട്പാസ് കരസ്ഥമാക്കണം. പൊതുമാപ്പിന് ശേഷം വ്യാപക തിരച്ചില്‍ ആരംഭിക്കും. പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ഏല്‍ക്കേണ്ടി വരുമെന്ന്  യു.എ.ഇ താമസ കുടിയേറ്റ വകുപ്പ്  അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസര്‍ അവാദി അല്‍ മിന്‍ഹാലി അറിയിച്ചു.

ഡിസംബര്‍ നാലു മുതല്‍ ഫെബ്രുവരി മൂന്നു വരെയാണ് പൊതുമാപ്പ് കാലാവധി.