ഗഡ്കരിക്കെതിരേയുള്ള നിലപാട് തുടരുമെന്ന് റാം ജെത്മലാനി

single-img
8 November 2012

അഴിമതി വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കെതിരേയുള്ള നിലപാടു തുടരുമെന്നു മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ റാം ജെത്മലാനി. പാര്‍ട്ടി തന്റെ ഉപദേശം അവഗണിച്ചതില്‍ ദുഃഖമുണ്ട്. എന്നാല്‍ നിലപാടില്‍ മാറ്റമില്ല. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗഡ്കരിയെ പിന്തുണയ്ക്കുന്നതു പ്രതിപക്ഷത്തിനു തിരിച്ചടിയാകും. വേണ്ടി വന്നാല്‍ പാര്‍ട്ടിക്കു പുറത്തു വന്ന് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗഡ്കരി രാജിവയ്‌ക്കേണെ്ടന്നു ള്ള പാര്‍ട്ടി തീരുമാനത്തെ കുറിച്ചു പ്രതികരിക്കുകയായിരുന്നു ജെത്മലാനി.