വളപട്ടണം സംഭവം; എസ്.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് ഐ.ജി

single-img
6 November 2012

കേരളം നിറഞ്ഞോടുന്ന വളപട്ടണം സംഭവത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ബി.കെ. സിജുവിനെതിരേ നടപടിയെടുക്കുമെന്ന് ഐജി ജോസ് ജോര്‍ജ് പറഞ്ഞു. എന്നാല്‍ നടപടി എന്താണെന്ന് ഐജി വ്യക്തമാക്കിയില്ല. ലോക്കപ്പ് മര്‍ദനത്തിന്റെ പേരില്‍ സ്ഥലംമാറ്റമാണ് ഉദ്ദേശിക്കുന്നതെന്നാണു സൂചന. അതോടൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കെ. സുധാകരന്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ എടുത്ത കേസുമായി പോലീസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍തന്നെ കുറ്റപത്രം നല്‍കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. മൂന്നുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഉപയോഗിച്ചാണ് എംപിക്കും മറ്റുമെതിരേ കേസെടുത്തിരിക്കുന്നത്.