വളപട്ടണം സംഭവം: ഐജിയുടെ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിനു കൈമാറി

single-img
5 November 2012

വളപട്ടണം സംഭവത്തെക്കുറിച്ച് അന്വേഷിച്ച കണ്ണൂര്‍ റേഞ്ച് ഐജി ജോസ് ജോര്‍ജിന്റെ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പിനു കൈമാറി. മണല്‍ കടത്തുമായി ബന്ധപ്പെട്ട് വളപട്ടണം പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ പിടികൂടിയ രണ്ടു പ്രതികളെ എസ്‌ഐ കസ്റ്റഡിയില്‍ മര്‍ദിച്ചതായി ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ പോലീസ് മര്‍ദിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പോലീസ് സ്റ്റേഷനിലെത്തിയ കെ.സുധാകരന്‍ എംപിയോട് എസ്‌ഐ അപമര്യാദയായി പെരുമാറിയില്ല. എന്നാല്‍, കെ.സുധാകരന്‍ സ്റ്റേഷനിലെത്തിയശേഷം ഉണ്ടായ വാഗ്വാദങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നു.