യുഎഇയില്‍ വധശിക്ഷ കാത്തുകഴിയുന്നത് 21 ഇന്ത്യക്കാര്‍

25 October 2012
വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ യുഎഇയില്‍ 21 ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നുവെന്നു വെളിപ്പെടുത്തല്‍. ഇതിലേറെയും കൊലപാതകക്കേസുകളിലെ പ്രതികളാണെന്നും മുതിര്‍ന്ന ബിജെപി നേതാവ് ഓംപ്രകാശ് ശര്‍മ വിവരാവകാശനിയമപ്രകാരം നല്കിയ അപേക്ഷയില്‍ വിദേശകാര്യമന്ത്രാലയം മറുപടി നല്കി. കുവൈറ്റില്‍ വധശിക്ഷ കാത്തു കഴിയുന്നത് ആറ് ഇന്ത്യക്കാരാണ്.