പുസ്‌തകപ്രസാധനം വ്യാപാരമായി കാണരുത് – എം.ടി.
11 October 2012
പുസ്‌തകപ്രസാധനം വ്യാപാരം മാത്രമായി കാണരുതെന്ന് എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. പണമുണ്ടെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കുക എന്ന രീതി രചനയുടെ ലോകത്തേക്ക് വരുന്നവര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതില്‍നിന്നും മാറ്റംവരുത്താന്‍ പ്രസാധകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജില്‍ സ്‌പോണ്‍സേര്‍ഡ് ബുക്‌സ് സ്‌കീമിന്റെ 110 പുതിയ എഴുത്തുകാരുടെ പുസ്‌തകങ്ങളുടെ പ്രകാശന ചടങ്ങ് ‘ സര്‍ഗവസന്തം ‘ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.