സൈനയെ പ്രശംസകൊണ്ട് മൂടി സച്ചിന്‍

single-img
10 October 2012

ഇന്ത്യക്ക് ബാഡ്മിന്റണില്‍ ആദ്യ ഒളിമ്പിക് മെഡല്‍ നേടിത്തന്ന സൈന നെവാളിന് ആന്ധ്ര ബാഡ്മിന്റണ്‍ അസോസിയേഷന്റെ ഉപഹാരമായ ബി.എം.ഡബ്ല്യു കാര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സമ്മാനിച്ചു. സൈനയെ സച്ചിന്‍ വാനോളം പുകഴ്ത്തി. സൈനയുടെ മികച്ച പ്രകടനം ലോകം കാണാനിരിക്കുന്നതേയുള്ളൂ എന്ന് സച്ചിന്‍ പറഞ്ഞു. ‘ സൈനക്ക് സന്തോഷമുണ്ടെങ്കിലും സംതൃപ്തിയുണ്ടാകില്ലെന്ന് ഞാന്‍ കരുതുന്നു. നമ്മളും സന്തുഷ്ടരല്ല. കാരണം സൈനക്ക് ഇനിയും ഉയരങ്ങള്‍ താണ്ടാനുണ്ട്.ഗോപിചന്ദിന്റെ കോച്ചിംഗില്‍ സൈനക്ക് അതിന് കഴിയും. നല്ല നാളുകള്‍ വരാനിരിക്കുകയാണ്. നിന്റെ ബെസ്റ്റ് കാണാനിരിക്കുന്നതേയുള്ളു’. അദ്ദേഹം പറഞ്ഞു.