കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ യോഗം ചേരല്‍ ഇന്ന്
25 September 2012
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അടിയന്തിര യോഗം ചൊവ്വാഴ്‌ചചേരും. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയില്‍ രാവിലെ 8.45 നാണ്‌് യോഗം നടക്കുക. പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളോട് പ്രതിപക്ഷം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് യോഗം പാര്‍ട്ടിയുടെ പിന്തുണപ്രഖ്യാപിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് യു.പി.എ.ക്ക് പിന്തുണ പിന്‍വലിച്ചതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യവും യോഗം ചര്‍ച്ച ചെയ്യും.