ട്വന്റി-20യില്‍ ഇന്ത്യക്കെതിരേ കിവീസിന് ഒരു റണ്‍ ജയം

single-img
12 September 2012

യുവിവീരോചിതമായി മടങ്ങിവന്നെങ്കിലും കിവീസിനെതിരേ ഇന്ത്യ പടിക്കല്‍ കലമുടച്ചു. ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് ഒരു റണ്ണിന്റെ പരാജയം. അവസാന പന്തില്‍ നാലു റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് രണ്ടു റണ്‍സ് മാത്രമാണ് നേടാനായത്. സ്‌കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ചിന് 167. ഇന്ത്യ 20 ഓവറില്‍ നാലുവിക്കറ്റിന് 166. ഒമ്പതു മാസത്തിനുശേഷം അന്താരാഷ്ട്രക്രിക്കറ്റില്‍ മടങ്ങിയെത്തിയ യുവ്‌രാജ് സിംഗിനെ കാണികള്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചപ്പോള്‍ ബാറ്റിംഗ് വിരുന്നുനല്കി കോഹ്്‌ലി ബഹുമാനിച്ചു. 26 പന്തില്‍ 34 റണ്‍സ് നേടി യുവി മടങ്ങിവരവ് മികച്ചതാക്കി. എന്നിരുന്നാലും വിജയം സമ്മാനിക്കാന്‍ അദ്ദേഹത്തിനായില്ല.