കെ.സുധാകരന്‍ വീണ്ടും കോടതിക്കെതിരേ

single-img
27 August 2012

കോടതിക്കെതിരേ പരസ്യവിമര്‍ശനവുമായി കെ.സുധാകരന്‍ എംപി വീണ്ടും രംഗത്ത്. തനിക്കെതിരായ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നടത്തിയ പരാമര്‍ശം ജുഡീഷ്യറിയുടെ നിലവാരത്തിന് ചേര്‍ന്നതല്ല. കേസിന്റെ രംഗത്തെ തന്റെ പാരമ്പര്യം മജിസ്‌ട്രേറ്റിന് അറിയില്ല. കേസില്‍ കോടതി ഇത്രയ്ക്ക് ക്ഷോഭിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദപ്രസംഗത്തിന്റെ പേരില്‍ കെ. സുധാകരന്‍ എംപിക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം തവണയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത ക്രൈം ഡിറ്റാച്ച്‌മെന്റ് അസി.കമ്മീഷണര്‍ കെ.ഇ.ബൈജുവിനു കോടതി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. സൂപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിനു താന്‍ സാക്ഷിയാണെന്ന പ്രസംഗമാണ് വിവാദമായത്. കൊട്ടാരക്കരയില്‍ നടത്തിയ പ്രസംഗത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കാന്‍ തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന സുധാകരന്റെ ഹര്‍ജിയിലെ വാദത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സുധാകരന്‍ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചു.