ബിജു തിരിച്ചെത്തി; ജനമനാടിന് ആഘോഷം

single-img
20 August 2012

ഫിലിപ്പീന്‍സില്‍ തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ബിജു ജന്മനാട്ടില്‍ തിരിച്ചെത്തി. ശനിയാഴ്ച ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്നു മലേഷ്യന്‍ വിമാനത്തില്‍ മുംബൈയിലെത്തിയ ബിജു ഞായറാഴ്ച ഉച്ചയ്ക്കു ഒന്നോടെയാണ് കരിപ്പൂരിലെത്തിയത്. ബിജുവിന്റെ ഭാര്യ അലീന, മക്കളായ അര്‍ജുന്‍, അജയ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ബിജുവിനെ സ്വീകരിക്കാന്‍ കെ.ദാസന്‍ എംഎല്‍എ, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ജീവാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ ക്കു പുറമേ ബിജുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.സി.മധുസൂദനനും എയര്‍പോര്‍ട്ട് ജീവനക്കാരും എയര്‍പോര്‍ട്ടിലെ സ്വീകരണത്തില്‍ പങ്കുചേര്‍ന്നു. 2011 ജൂണ്‍ 22 നാണ് തീവ്രവാദികള്‍ ഫിലിപ്പീന്‍കാരിയായ ഭാര്യ അലിനയുടെ വീട്ടില്‍ നിന്ന് ബിജുവിനെ തട്ടിക്കൊണ്ടുപോയത്. വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ട് കൊടുംകാട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന ബിജു അവസരം കിട്ടിയപ്പോള്‍ ഓടി രക്ഷ പ്പെടുകയായിരുന്നു.