വി.എസിന്റെ പ്രസ്താവനയോട് പിണറായി പ്രതികരിച്ചില്ല

20 July 2012
പാര്‍ട്ടി അച്ചടക്ക നടപടിയെടുത്താല്‍ വകവെയ്ക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചില്ല. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം നിങ്ങള്‍ പറയുന്നതല്ലേ എന്നു മാത്രമായിരുന്നു കേരളത്തിലെ സംഘടനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പോളിറ്റ് ബ്യറോ യോഗത്തിനുശേഷം പുറത്തുവന്ന പിണറായിയുടെ മറുപടി. കേരളത്തില്‍ നിന്നുള്ള മറ്റ് പിബി അംഗങ്ങളും വിഎസിന്റെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.