അമേരിക്ക ഖത്തറില്‍ മിസൈല്‍ പ്രതിരോധ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നു

single-img
17 July 2012

അമേരിക്ക ഖത്തറില്‍ മിസൈല്‍ പ്രതിരോധ റഡാര്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നു. ഈ മാസം അവസാനത്തോടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ഇറാന്റെ ബാലസ്റ്റിക് മിസൈല്‍ ഭീഷണി നേരിടുന്നതിന്റെ ഭാഗമായാണ് ഖത്തറില്‍ അമേരിക്ക മിസൈല്‍ പ്രതിരോധ സ്റ്റേഷന്‍ നിര്‍മിക്കുന്നത്. യുഎസിന്റെയും സഖ്യരാഷ്ട്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇസ്രയേലിലും ടര്‍ക്കിയിലും ഇതിനോടകം തന്നെ അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സ്റ്റേഷനുകള്‍ തയാറായിക്കഴിഞ്ഞു. ഈ മൂന്നു മിസൈല്‍ പ്രതിരോധ സ്റ്റേഷനുകള്‍ക്ക് ഇറാന്റെ ഏതു ഭാഗത്തു നിന്നുള്ള ആക്രമണവും തടയാന്‍ കഴിയുമെന്ന് യുഎസ് അധികൃതര്‍ പറയുന്നു.