മോഹൻലാലും സിദ്ധിക്കും വീണ്ടും ഒന്നിക്കുന്നു

19 June 2012
ഇരുപതു വർഷത്തിനു ശേഷം സൂപ്പർ താരം മോഹൻലാലും സിദ്ദീഖും ഒന്നിക്കുന്ന ചിത്രമാണ് ലേഡീസ് & ജെന്റിൽമാൻ.ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സിദ്ദിഖ് തന്നെ.വിയറ്റ്‌നാം കോളനിയാണ് മോഹന്‍ലാലും സിദ്ദിഖും ഒന്നിച്ച അവസാന ചിത്രം.അന്ന് പക്ഷേ സിദ്ദിഖിനൊപ്പം ലാലും ഉണ്ടായിരുന്നു. അത് വൻ ഹിറ്റുമായിരുന്നു.പക്ഷെ ഇപ്പോൾ സിദ്ദിഖ് ഒറ്റയ്ക്കാണ്.മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ കോമഡി ലേഡീസ് ആന്‍റ് ജെന്‍റില്‍മാനില്‍ ഉണ്ടായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നു. ഒരുപാടു സ്ത്രീകളോട് ഇഷ്ടം കൂടുന്നവനാണ് ഈ ചിത്രത്തിലെ നായകന്‍. എന്നാല്‍ ഇത് മറ്റൊരു ‘കാസനോവ’യല്ല. യാദൃശ്ചികതകള്‍ അയാളെ അങ്ങനെയാക്കിത്തീര്‍ക്കുകയാണ്.2013 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.