മലപ്പുറത്ത് വെട്ടേറ്റ കൊലക്കേസ് പ്രതികൾ മരിച്ചു

single-img
10 June 2012

കോഴിക്കോട്:മലപ്പുറം അരിക്കോട് കുനിയിൽ ഇന്നലെ രാത്രിയിൽ വെട്ടേറ്റ കൊലക്കേസ് പ്രതികളായ സഹോദരങ്ങൾ മരിച്ചു.കൊളക്കാടൻ അബൂബക്കർ(46),കൊളക്കാടൻ ആസാദ് എന്നിവരാണ് മരിച്ചത്.രാത്രി എട്ടുമണിയോടെ വെട്ടേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കൈയ്യിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ അബൂബക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കേസിലെ മുഖ്യപ്രതിയായ കൊളക്കാടന്‍ ആസാദിനെ കോഴിക്കോട് മിംസ് ആസ്പത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. മുഖംമൂടി ധരിച്ച അജ്ഞാതസംഘം ടാറ്റാ സുമോ വണ്ടിയിലെത്തിയാണ് അക്രമം നടത്തിയത്.ഈ വാഹനത്തിനായി പോലീസിൽ തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.കഴിഞ്ഞ ജനുവരി അഞ്ചിനാണ് കുറുവങ്ങാടി നടുപ്പാട്ടിൽഅതീഖ് റഹുമാൻ(32) കൊല്ലപ്പെട്ടത്.മറ്റു രണ്ടു പേർക്ക് പരിക്കേറ്റിരുന്നു.ഇരു കൂട്ടരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഈ സംഭവത്തിൽ ആറു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.രണ്ടു മാസം ജയിലായിരുന്ന ഇവർ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.