രജീഷിനു പാർട്ടിയുമായി ബന്ധമില്ല:പിണറായി

single-img
9 June 2012

ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ രജീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൊടി സുനിയും രജീഷും പാര്‍ട്ടിക്കാരല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.പാട്യം അടക്കമുള്ള സ്ഥലങ്ങളെല്ലാം ചെറുപ്പം മുതൽ പരിചയമുള്ള തനിക്ക് പോലും അറിയാത്ത ആളാണു രജീഷെന്നും പിണറായി പറഞ്ഞു.രജീഷിനു പാർട്ടിയുമായി ബന്ധമില്ലെന്ന് ഇ.പി. ജയരാജനും പറഞു അതേസമയം  പിന്നിലെ കാര്യങ്ങൾ ഓരോന്നായി പുറത്തു വരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു