സി പി എം കേന്ദ്ര കമ്മിറ്റിയോഗം ഇന്നുമുതൽ

9 June 2012
ഡൽഹി:സി പി എം ന്റെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും.രണ്ടു ദിവസത്തേയ്ക്കാണ് യോഗം.ടി പി ചന്ദ്ര ശേഖരന്റെ കൊലപാതകത്തെ തുടർന്നുള്ള രാഷ്ട്രീയ സ്ഥിതി ഗതികൾ യോഗത്തിൽ ചർച്ച ചെയ്യും.ഈ കൊലപാതകവുമായി ബന്ധപ്പെട്ട് വി എസ് നടത്തിയ പരസ്യ പ്രസ്താവനകളുടെ പേരിൽ പുറത്താക്കൽ,സസ്പെൻഷൻ തുടങ്ങിയ നടപടികളാണ് സംസ്ഥാന ഘടകം ആവശ്യപ്പെടുന്നത്.സംസ്ഥാന നേതൃത്വത്തിനെതിരെ വി എസ് നൽകിയ കത്തും ചർച്ചയിൽ വരും.