സോണിയയുടെ സന്ദർശനത്തിനു തൊട്ടു മുമ്പ് അസമിൽ സ്ഫോടനം

single-img
26 May 2012

ഗുവഹാട്ടി:കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി സന്ദർശനത്തിനു എത്തുന്നതിനു തൊട്ടു മുമ്പ് അസമിൽ സ്ഫോടനം. ടിന്‍സുക്ല ജില്ലയിലെ ഫിലോബാരിയിലാണ് വെള്ളിയാഴ്ച രാത്രി സ്‌ഫോടനമുണ്ടായത്.സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച്ച രാവിലെയാണ് സോണിയ അസമിൽ എത്തിയത്.സംസ്ഥാനത്ത് കോൺഗ്രസിന്റെ മൂന്നാം ഊഴത്തിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനാണ് സോണിയ എത്തിയിരുന്നത്.