ദുബായ് റോഡുകളുടെ ശുചീകരണ ക്യാംപയിൻ തുടങ്ങി

single-img
21 May 2012

ദുബായ്:റോഡുകളുടെ ശുചീകരണത്തിനുള്ള ദശ ദിന ക്യാംപയിൻ മുനിസിപ്പാലിറ്റി ആരംഭിച്ചു.പാതകളിലും തെരുവോരങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുക,തുപ്പുക തുടങ്ങിയവയ്ക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ ക്യാംപയിൻ കൊണ്ട് ലക്ഷ്യമിടുന്നത്.ഈ മാസം 29 വരെയാണ് ക്യാംപയിൻ ഡ്രൈവർമാർ,സ്കൂൾ വിദ്യാർഥികൾ,പൊതുജനങ്ങൾ തുടങ്ങിയവർ ഇതിൽ പങ്കെടുക്കുന്നുണ്ട്.ജുമൈറ ,എത്തിഹാദ് ,ദിയാഫ്,അൽ വാസൽ എന്നീ റോഡുകളിലാണ് പരിപാടികൾ നടക്കുക.ക്ലാസുകൾ,ശില്പശാലകൾ,സെമിനാറുകൾ,ചലച്ചിത്ര പ്രദർശനം തുടങ്ങിയവയും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.ദെയ് റയിലെ മുനിസിപ്പാലിറ്റി ഹെഡ് ക്വോർട്ടേഴ്സിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അസി.ഡയറക്ടർ ജനറൽ സലാഹ് അമിരി ,അബ്ദുല്ല റെഫി എന്നിവർ സംബന്ധിച്ചു.റോഡുകൾ മലിനമാക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതോടൊപ്പം കടുത്ത ശിക്ഷാ നടപടികൾ നടപ്പാക്കുമെന്നും വേസ്റ്റ് മാനേജ്മെന്റ് വിഭാഗം ഡയറക്ടർ അബ്ദുൽ മാജിദ് സെയ്ഫി പറഞ്ഞു.