ബീഹാറില്‍ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം വരുന്നു
15 May 2012
ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം വരുന്നു. ബീഹാറിലെ ഈസ്റ്റ് ചമ്പരാന്‍ ജില്ലയില്‍ മഹാവീര്‍ മന്ദിര്‍ ട്രസ്റ്റാണ് മുന്നൂറുകോടിയിലധികം ചിലവ് വരുന്ന ക്ഷേത്രം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിന് 1240 അടി നീളവും 1150 അടി വീതിയും 270 അടി ഉയരവുമുണ്ടായിരിക്കും. ഈസ്റ്റ് ചമ്പരാന്‍ ജില്ലയിലെ ഛകിയ-കെഷിയ റോഡരികില്‍ 50 ഏക്കര്‍ ഭൂമിയിലാണ് ഈ ക്ഷേത്രമുയരുക. അഞ്ച് നിലകളുള്ള ഈ ക്ഷേത്രത്തില്‍ ഗണപതി, ശിവനുംപാര്‍വ്വതിയും, കൃഷ്ണനും രാധയും, വിഷ്ണു, സൂര്യന്‍, ദശാവതാരം എന്നീ നിരവധി വിഗ്രങ്ങള്‍ പ്രതിഷ്ഠിക്കും.