വ്യാജ പരസ്യ പ്രചാരണം; ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു

single-img
11 May 2012

വ്യാജപരസ്യ പ്രചാരണത്തിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച പ്രമുഖ ഉല്‍പ്പന്നങ്ങള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍  വകുപ്പ് പിടിച്ചെടുത്തു. ഇന്നലെ  നടത്തിയ സംസ്ഥാന വ്യാപക റെയ്ഡില്‍ ഇന്ദുലേഖ,  ധാത്രി, ശ്രീധരീയം എന്നീ ഉല്‍പ്പന്നങ്ങളുടെ  ലൈസന്‍സ് റദ്ദാക്കി. ഈ കമ്പനികളില്‍ നടത്തിയ റെയിഡുകളില്‍ ലക്ഷക്കണക്കിന്  രൂപയുടെ മരുന്നുകള്‍  പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പരസ്യത്തില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ തെറ്റാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്  അറിയിച്ചിട്ടുണ്ട്.

400 രൂപവിലയുള്ള 100മില്ലി ഇന്ദുലേഖ ഒയിലിന് 10 രൂപയില്‍ താഴെയാണ് മുതല്‍ മുടക്കുള്ളത്. പ്രഷറിനുപയോഗിക്കുന്ന മരുന്നായ മെറ്റോക്‌സിഡില്‍ ഉപയോഗിക്കുന്ന രോഗികള്‍ക്ക് മുടികൊഴിച്ചില്‍ ഇല്ലാതാവുകയും മുടിതഴച്ചുവളരുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അലോപ്പതി കമ്പനികള്‍ ഈ ഗുളികകള്‍  എണ്ണകളിലും  മരുന്നുകളിലും ഉപയോഗിക്കാന്‍ തുടങ്ങി. ഈ മരുന്നാന്ന് ആയൂര്‍വേദ ഹെയര്‍ ഓയിലുകളിലും ഉപയോഗിക്കുന്നതെന്നും കരുതുന്നു.  എന്നാല്‍ തുടര്‍ച്ചയായ മെറ്റോക്‌സിഡില്‍ ഉപയോഗം ത്വക്കിനെ ദോഷമായി ബാധിക്കുനുണ്ടെന്ന് വിശധമായ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.