കുലംകുത്തി പ്രയോഗം ക്രൂരം: ഉമ്മന്‍ചാണ്ടി
10 May 2012
റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ കുലംകുത്തി പ്രയോഗം ക്രൂരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുപ്രവര്‍ത്തകര്‍ പ്രയോഗിക്കുന്ന പദങ്ങളും അതിന്റെ സന്ദര്‍ഭവും അവരവര്‍ തന്നെ പരിശോധിക്കണം. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. നിരായുധനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് അക്രമികള്‍ വധിച്ചിരിക്കുന്നത്. ഇത് കേരളത്തിന് അപമാനകരമായ സംഭവമാണ് മുഖ്യമന്ത്രി പറഞ്ഞു.