മെക്സിക്കോയിൽ മാഫിയ ആക്രമണം:23 മരണം

single-img
5 May 2012

മെക്സിക്കോസിറ്റി:മെക്സിക്കോയിൽ ലഹരി മരുന്നു മാഫിയയുടെ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു.മെക്സിക്കോ അതിർത്തി നഗരമായ നുവോലരേഡോവിലാണ് സംഭവം.14 മൃതദേഹങ്ങൾ ശിരഛേദം ചെയ്ത നിലയിലും 9 മൃതദേഹങ്ങൾ കെട്ടിത്തൂക്കിയ നിലയിലും ഒരു പാലത്തിനു സമീപത്തു നിന്നും കണ്ടെടുത്തു.മൃതദേഹത്തിനു സമീപം മാഫിയയുടെ ഭീഷണി കുറിപ്പും കണ്ടെത്തിയിരുന്നു.ഈ നഗരത്തിൽ ലഹരി മരുന്നു മാഫിയകൾ തമ്മിലുള്ള മത്സരത്തിൽ കഴിഞ്ഞ മാസം 14 പേർ കൊല്ലപ്പെട്ടിരുന്നു.ഈ നഗരം പോലീസിനോ മറ്റു സുരക്ഷാ സേനയ്ക്കോ നിയമപാലനം പോലും നടത്താൻ കഴിയാത്ത വിധം മാഫിയകളുടെ കൈകളിൽ അകപ്പെട്ടിരിക്കുകയാണ്.