സൂപ്പര്‍താര ചിത്രം ഗ്രാന്റ്മാസ്റ്റര്‍ ഇന്റര്‍നെറ്റില്‍

single-img
4 May 2012

മലയാള സിനിമയെ ഇന്റര്‍നെറ്റ് വേട്ടയാടുന്നതിന്റെ പുതിയ തെളിവായി ഗ്രാന്റ്മാസ്റ്റര്‍ ഇന്റര്‍നെറ്റില്‍ എത്തി. കഴിഞ്ഞ ദിവസം മാത്രം റിലീസ് ചെയ്ത ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തമ മോഹന്‍ലാല്‍ ചിത്രം റിലീസിന്റെ അടുത്ത ദിവസം തന്നെ ഇന്റര്‍നെറ്റില്‍ എത്തിയത് സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

സൂപ്പര്‍താര ചിത്രങ്ങള്‍ വന്‍തുക മുടക്കി തിയേറ്ററുകളില്‍ എത്തുമ്പോള്‍ ഇന്റര്‍നെറ്റ് വഴി അതിന്റെ വ്യജനിറങ്ങുന്നത് നിര്‍മ്മാതാക്കള്‍ക്ക് ചില്ലറയൊന്നുമല്ല പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കോടികള്‍ മുടക്കിയിറക്കിയ ഒരു ചിത്രത്തിന്റെ പ്രിന്റ് ഇത്രയും വേഗത്തില്‍ ഈ അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടില്ല. വ്യാജന്‍മാരെ പിടിക്കാനും വ്യാജ സി.ഡി. നിര്‍മ്മാണം തടയാനും പോലീസ് നെട്ടോട്ടമോടുമ്പോഴാണ് ഇതുപോലുള്ള സംഭവങ്ങള്‍ നടക്കുന്നതെന്നുള്ളതും ശ്രദ്ധേയമാണ്.

ആഷിക് അബു, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ സിനിമയെ ഇന്റര്‍നെറ്റു വഴി മാര്‍ക്കറ്റ് ചെയ്യുന്നതില്‍ വിജയം കാണുമ്പോള്‍ ഇന്റര്‍നെറ്റിന്റെ തന്നെ മലയാള സിനിമയെ സംബന്ധിച്ച ഭീകരമായ മുഖമാണ് ഇവിടെ തെളിയുന്നത്. ബോളിവുഡിലെ പ്രബല നിര്‍മ്മാതാക്കളായ യുടിവി മോഷനാണ് ഗ്രാന്റ്മാസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.