ഞാൻ രാഷ്ട്രീയക്കാരനല്ല,കായികതാരം മാത്രം

single-img
1 May 2012

രാഷ്ട്രീയത്തിന് വേണ്ടി തന്റെ ജീവിതം തന്നെയായ ക്രിക്കറ്റിനെ ഉപേക്ഷിക്കില്ലെന്ന് സച്ചിൻ തെണ്ടുൽക്കർ.ക്രിക്കറ്റിന് നൽകിയ സംഭാവനകളുടെ പേരിലാണ് രാജ്യസഭയിലേയ്ക്ക് നാമനിദ്ദേശം ചെയ്യപ്പെട്ടത്.അത് ശരിയ്ക്കും ഒരു ബഹുമതിയാണ്.രാജ്യത്തിന്റെ രാഷ്ട്രപതി,ലത മങ്കേഷ്കറും പൃഥ്വിരാജ് കപൂറും പോലുള്ള മഹാരഥികളുടെ ശ്രേണിയിലേയ്ക്ക് തന്നെയും പരിഗണിച്ചതിൽ അഭിമാനമുണ്ട്.എന്നാൽ ക്രിക്കറ്റ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേയ്ക്ക് ഒരിക്കലും പോകില്ല.സച്ചിൻ ക്രിക്കറ്റ് ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തകനാകുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദേഹം.താൻ ഒരു കായികതാരം മാത്രമാണെന്നും അങ്ങനെ തന്നെ അറിയപ്പെടാനാണ് ആഗ്രഹമെന്നും സച്ചിൻ പറഞ്ഞു.

നൂറാമത്തെ സെഞ്ച്വറിയെക്കാൾ ഇന്ത്യ ലോകകപ്പ് നേടിയതാണ് തനിയ്ക്ക് ഏറ്റവും സന്തോഷം നൽകുന്നതെന്നും സച്ചിൻ പറഞ്ഞു.കളി തുടങ്ങി ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷമാണ് ആ മഹാഭാഗ്യം കൈവന്നത്.അത് തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്.താൻ നൂറ് സെഞ്ച്വറി തികയ്ക്കുമെന്ന് 2003 കോച്ചായിരുന്ന ജോൺ റൈറ്റ് പ്രവചിച്ചിരുന്നുവെന്ന് സച്ചിൻ പറഞ്ഞു.