ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫ്രാന്‍കോയിസ് ഹോളണ്ട് മുന്നില്‍

single-img
23 April 2012

ഫ്രാന്‍സില്‍ ഇന്നലെ നടന്ന  പ്രസിഡന്റ്  തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി  സ്ഥാനാര്‍ത്ഥി  ഫ്രാന്‍കോയിസ് ഹൊളാണ്ടിന്  29 ശതമാനം വോട്ടുകള്‍ നേടി  ഒന്നാമത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ഇപ്പോഴത്തെ  പ്രസിഡന്റുമായ    നിക്കോളാസ് സര്‍ക്കോസിക്ക് 25 ശതമാനം വോട്ടുകള്‍മാത്രമാണ് ലഭിച്ചത്. തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ  മറീന ലെപെന്‍ 18.12 ശതമാനം വോട്ട് നേടി. ആര്‍ക്കും  വ്യക്തമായ  ഭൂരിപക്ഷം ലഭിക്കാത്തതില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് അടുത്തമാസം  ആറിന് നടക്കും. ഈ വോട്ടെടുപ്പില്‍  ഇവര്‍ രണ്ടുപേരും  വീണ്ടും ഏറ്റുമുട്ടും.  തൊഴിലില്ലായ്മയും സര്‍ക്കാര്‍ സാമ്പത്തിക നയങ്ങളും  സര്‍ക്കോസിയുടെ  പിന്തുണ  കുറച്ചിട്ടുള്ളതിനാല്‍  അദ്ദേഹം വീണ്ടും അധികാരത്തിലേറാന്‍ സാധ്യത കുറവാണെന്നാണു എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്. മറൈന്‍ ലിപെന്‍ ,ഴാങ് ലൂക്ക് ഉലങ്കന്‍ എന്നിവരാണ് മറ്റ് വലത്- ഇടതു സ്ഥാനാര്‍ത്ഥികള്‍.