ഫ്രാൻസിൽ ഞായറാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ്

single-img
21 April 2012

ഫ്രാൻസിൽ ഞായറാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഞായറാഴ്ച നടക്കും.യൂണിയൻ ഫോർ എ പോപുലർ മൂവ്മെന്റിന്റെ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ നിക്കോളാസ് സർക്കോസിയും സോഷ്യലിസ്റ്റ് പാർട്ടിയുടെ ഫ്രാങ്കോയിസ് ഹോളണ്ടയുമാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്.തിരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കും.നിലവിലെ പ്രസിഡന്റ് ആണെങ്കിലും അധികാരം നിലനിർത്താൻ സർക്കോസിയ്ക്ക് കഴിയില്ലെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്.ഫ്രഞ്ചുകാർക്കിടയിൽ സർക്കോസിക്കെതിരെയുള്ള വികാരം വോട്ടായി മാറുമെന്നാണ് എതിരാളികൾ കണക്ക് കൂട്ടുന്നത്.നിരവധി ജനക്ഷേമ പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം സർക്കോസിയുടെ ജനപ്രീതിയ്ക്ക് ശക്തമായ കുറവാണ് ഉണ്ടായിരിക്കുന്നത്.ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം നേടാൻ കഴിയാത്ത സ്ഥിതി ഉണ്ടെങ്കിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുക.ഇതിൽ ആദ്യഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാർ ആകും മത്സരിക്കുക.ഒന്നാമതെത്തുന്നയാൾ അടുത്ത പ്രസിഡന്റാകും.കമ്മ്യൂണിസ്റ്റ് പിന്ത്നുണയുള്ള ഇടത് മുന്നണിയുടെ ലൂക് മെലഷോൺ,പരിസ്ഥിതി പാർട്ടിയായ ഗ്രീൻസിന്റെ എഫാ ജോളി,ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ ഫ്രാസ്വാ ബെയ്റു,നാഷണൽ ഫ്രണ്ട് പാർട്ടി സ്ഥാപകൻ മാരി ലെ പെന്നിന്റെ മകൾ മാരിൻ ലീ പെൻ എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർഥികൾ.