ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നാളെ കൂടിക്കാഴ്ച നടത്തും
17 April 2012
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നാളെ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും തമ്മിലുളള അകല്‍ച്ച പരിഹരിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമമാണ് ഈ കൂടിക്കാഴ്ച. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം രമ്യതയിലാക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നു. എ.കെ. ആന്റണി , അഹമ്മദ് പട്ടേല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തി.