കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവര്‍ത്തിക്കും

single-img
16 April 2012

ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രിമാരുടെ  സമ്മേളനം  പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്തു.  കേന്ദ്ര സംസ്ഥാനങ്ങള്‍  ഭീകര പ്രവര്‍ത്തനം നേരിടാന്‍  ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുമെന്ന്  ഡോ. മന്‍മോഹന്‍  സിങ്  ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  ഭീകര പ്രവര്‍ത്തനം നേരിടുന്നതിനുള്ള  മുഴുവന്‍ ചുമതലയും സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കില്ലെന്നും  പ്രധാനമന്ത്രി പറഞ്ഞു.  ദേശീയ ഭീകര പ്രവര്‍ത്തന വിരുദ്ധ കേന്ദ്രത്തിനെതിരെ  വിവിധ മുഖ്യമന്ത്രിമാര്‍  എതിര്‍പ്പ് പ്രകടിപ്പിച്ച  സാഹചര്യത്തിലാണ്  കേന്ദ്ര  സംസ്ഥാന സഹകരണങ്ങളെകുറിച്ച്  പ്രധാനമന്ത്രി സൂചിപ്പിച്ചത്.

മത-മൗലികവാദം, ഭീകരപ്രവര്‍ത്തനം, ഇടതുപക്ഷ തീവ്രവാദം, വംശീയ ആക്രമണങ്ങള്‍ എന്നിവ  ഇപ്പോഴും രാജ്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.  ഇക്കാര്യത്തില്‍  നിരന്തരമായ ജാഗ്രതയും  ശക്തമായ ഈ പ്രവര്‍ത്തനങ്ങള്‍ നേരിടുകയും വേണം.  സമഗ്ര സമീപനം ഈ വിഷങ്ങളില്‍  ഉണ്ടാവേണ്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ക്രമസമാധാനം മെച്ചപ്പെടുത്താനും തീവ്രവാദം തടയാനും കേരളത്തിന് കഴിഞ്ഞതായി   മുഖ്യമന്ത്രി  യോഗത്തില്‍ പറഞ്ഞു. കൊച്ചി ഉള്‍പ്പെടെ  രാജ്യത്തെ മൂന്ന് സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കേന്ദ്രം തുടങ്ങുമെന്ന്  ആഭ്യന്തര മന്ത്രി  പി. ചിദംബരം  യോഗത്തില്‍ പറഞ്ഞു.