വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കും

single-img
13 April 2012

ന്യൂഡൽഹി:വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.വ്യാഴാഴ്ച്ച പ്രധാനമന്ത്രി മന്മോഹൻസിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതിനു അംഗീകാരം നൽകിയത്.ഏതു മതവിഭാഗത്തിൽ‌പ്പെട്ട വ്യക്തിയാണെങ്കിലും നിർബന്ധമായും വിവാഹം രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്.. മിശ്രവിവാഹിതര്‍ക്കു നിയമസംരക്ഷണം നല്‍കാനാണു ബില്‍ അവതരിപ്പിക്കുന്നതെന്നു നിയമമന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
ഏതു മത വിഭാഗത്തിൽ‌പ്പെട്ട ഇന്ത്യൻ പൌരന്മാരായാലും ഏതു സംസ്ഥാനത്തു വെച്ചാണോ വിവാഹിതരാകുന്നത് അവിടെത്തന്നെ നിര്‍ബന്ധമായും വിവാഹം രജിസ്‌റ്റര്‍ ചെയ്‌തിരിക്കണമെന്നു 2006 ഫെബ്രുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണു നിയമഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്‌.സിഖ്‌, ബുദ്ധമതം, ജൈനമതം എന്നീ വിഭാഗങ്ങള്‍ ഹിന്ദു വിവാഹനിയമപ്രകാരമാണു രജിസ്‌ട്രേഷന്‍ നടത്തുന്നത്‌. മുസ്ലിം, പാഴ്‌സി, ക്രിസ്‌ത്യന്‍, ജൂത വിഭാഗങ്ങള്‍ക്കു പ്രത്യേക നിയമമാണു നിലവിലുള്ളത്‌. പുതിയ നിയമം നിലവിൽ വരുന്നതോടെ സ്ത്രീകൾക്ക് വിവാഹമോചന കേസുകളിൽ നേരിടേണ്ടിവരുന്ന ബുദ്ദിമുട്ടുകൾ ഒഴിവാക്കാൻ കഴിയും.