രോഗത്തിനെ സിക്സറിന് പറത്തി യുവി നാട്ടിലേയ്ക്ക്

single-img
6 April 2012

അമേരിക്കയിലെ ആരാധകർക്ക് നടുവിൽ യുവരാജ്

ഇന്ത്യക്കാർ മുഴുവൻ പ്രാർത്ഥനയോടെ കാത്തിരുന്ന ദിനം തിങ്കളാഴ്ച വന്നെത്തുമെന്ന് റിപ്പോർട്ട്.സിക്സറുകളുടെ കുളിർമഴ പെയ്യിച്ച് ഇന്ത്യൻ ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയ,ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജാവ് അന്ന് സ്വന്തം മണ്ണിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.ശ്വാസകോശത്തിൽ അർബുദ ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്നു യുവി.അവിടെ ബോസ്റ്റൺ ക്യാൻസർ ഇൻസ്റ്റിട്ട്യൂട്ടിൽ കീമോതെറാപ്പിക്ക് വിധേയനായ അദേഹം പൂർണ്ണ ആരോഗ്യവാനായാണ് തിരികെയെത്തുന്നത്.രണ്ടരമാസത്തെ ചികിത്സ ആഴ്ചകൾക്ക് മുൻപ് തീർന്നതിന് ശേഷം ലണ്ടനിൽ വിശ്രമത്തിലാണ് യുവിയിപ്പോൾ.ചികിത്സയ്ക്കിടെ ട്വിറ്ററിലൂടെ ആരാധകരോട് സംവദിച്ച യുവിയെ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.ഉടൻ തന്നെ കളിക്കളത്തിലേയ്ക്ക് തിരികെയെത്താനാകുമെന്ന് ഇന്ത്യക്കാരുടെ സ്വന്തം യുവരാജാവ് അറിയിച്ചിരുന്നു.